NINGALARIYAN | RRT | KERALA FOREST DEPARTMENT | N RAJESH IFS

Radio Mangalam 91.2 FM - Podcast autorstwa Radio Mangalam

Podcast artwork

Kategorie:

NINGALARIYAN | RRT | KERALA FOREST DEPARTMENT RRT യെക്കുറിച്ച് കോട്ടയം DFO . N രാജേഷ് IFS മനുഷ്യ- വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി വനം വകുപ്പിൽ 9 റാപ്പിഡ് റെസ്പോൺസ് ടീമുകൾ (ആർആർടി) രൂപീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിക്കുകയുണ്ടായി. ഇതിന്റെ നടത്തിപ്പിന് 9 വീതം സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ, ഫോറസ്റ്റ് ഡ്രൈവർ, പാർട്‌ടൈം സ്വീപ്പർ തസ്തികകൾ സൃഷ്ടിക്കുമെന്നും മാധ്യമങ്ങളിലൂടെ അറിഞ്ഞു കഴിഞ്ഞു.പാലോട് , തെന്മല, വണ്ടൻപതാൽ , കടലാർ, കോതമംഗലം, പാലപ്പിള്ളി, കൊല്ലങ്കോട് , കരുവാരക്കുണ്ട് , മാനന്തവാടി എന്നിവിടങ്ങളിലാകും ആർആർടികൾ രൂപീകരിക്കുക.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ രണ്ടു വര്ഷങ്ങളായി നിരവധി മനുഷ്യ- വന്യജീവി സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ റാപിഡ് രേസ്പോൻസ് ടീമിന്റെ രൂപീകരണം ഏറെ ആശ്വാസമേകുന്ന ഒന്നാണ് .ഇന്ന് നിങ്ങളറിയാൻ പ്രോഗ്രാമിലൂടെ rrt യുടെ പ്രവർത്തനങ്ങളെ പറ്റിയാണ് ശ്രോതാക്കൾക്കായി പങ്കുവയ്ക്കുന്നത് .അതിനായി നിങ്ങളറിയാൻ പ്രോഗ്രാമിൽ ചേരാൻ പോകുന്നത് വന്യ ജീവിവകുപ്പ്  കോട്ടയം  ഡിവിഷൻ ഫോറെസ്റ്റ് ഓഫീസർ  n  .രാജേഷ്  സർ  ആണ്..rrt യുടെ പ്രവർത്തന ഇൻഫൊർമേഷൻസിലേക്കു കടക്കുന്നതിനു മുന്പായി ബ്രേക്ക് ആണ് നിങ്ങളറിയാൻ പ്രോഗ്രാമിൽ ..